Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : One In One 2026

Kottayam

ഒ​രു​മ​യി​ല്‍ ഒ​രോ​ണം 2026 മാ​ന​വ മൈ​ത്രി ഘോ​ഷ​യാ​ത്ര​യോ​ടെ വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം

ച​ങ്ങ​നാ​ശേ​രി: കേ​ര​ള​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക​ത്ത​നി​മ വി​ളി​ച്ചോ​തി ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ച​ങ്ങ​നാ​ശേ​രി ന​ഗ​ര​ത്തി​ല്‍ ന​ട​ന്ന മാ​ന​വ​മൈ​ത്രി ഘോ​ഷ​യാ​ത്ര ഒ​രു​മ​യു​ടെ സ​ന്ദേ​ശ​മാ​യി. റേ​ഡി​യോ മീ​ഡി​യാ വി​ല്ലേ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ​യു​ടെയും പാ​യി​പ്പാ​ട്, മാ​ട​പ്പ​ള്ളി, തൃ​ക്കൊ​ടി​ത്താ​നം, വാ​ഴ​പ്പ​ള്ളി, കു​റി​ച്ചി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി​യി​ലെ ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഘോ​ഷ​യാ​ത്ര​യോ​ടെ തു​ട​ക്ക​മാ​യി.

മാ​വേ​ലി​യും, ക​ഥ​ക​ളി​യും ചെ​ണ്ട​വാ​ദ്യ​മേ​ള​ങ്ങ​ളും തെ​യ്യ​വും കാ​വ​ടി​ക​ളും നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും ക​ലാ​രൂ​പ​ങ്ങ​ളും കൂ​ടി​ച്ചേ​ര്‍​ന്ന​പ്പോ​ള്‍ ഘോഷ​യാ​ത്ര മി​ക​വു​റ്റ​താ​യി. സി​ഡി​എ​സ്, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ മ​ത്സ​രബു​ദ്ധി​യോ​ടെ​യാ​ണ് ഓ​ണ​വേ​ഷ​ങ്ങ​ള​ണി​ഞ്ഞ് ഘോ​ഷ​യാ​ത്ര​യി​ല്‍ അ​ണി​ചേ​ര്‍​ന്ന​ത്.

മീ​ഡി​യാ വി​ല്ലേ​ജി​ല്‍​നി​ന്നും ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര ഡിവൈ​എ​സ്പി എ​സ്.​ ആ​ഷാ​ദ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. മീ​ഡി​യ​ വി​ല്ലേ​ജ്, എ​സ്എ​ച്ച് സ്‌​കൂ​ള്‍, മോ​ര്‍​ക്കു​ള​ങ്ങ​ര എ​കെ​എം എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​മാ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര​ക​ള്‍ റെ​യി​ൽവെ ബൈ​പാ​സ് ജം​ഗ്ഷ​നി​ല്‍ സം​ഗ​മി​ച്ച് സെ​ന്‍​ട​ല്‍ ജം​ഗ്ഷ​ന്‍ വ​ഴി പെ​രു​ന്ന സ്റ്റാ​ന്‍റിൽ സ​മാ​പി​ച്ചു.

തു​ട​ര്‍​ന്ന് ന​ട​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം വി​നു ജോ​ബ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മീ​ഡി​യ വി​ല്ലേ​ജ് എ​ക്‌​സി​ക്യൂട്ടീവ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഫി പു​തു​പ്പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വൈ​എ​സ്പി എ​സ്.​ആ​ഷാ​ദ്, ച​ല​ച്ചി​ത്രതാ​രം സ്മി​നു സി​ജോ, മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ലി​മ്മ ടോ​മി, എ​സ്എ​ന്‍​ഡി​പി യോ​ഗം താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് കോ​നാ​ട്ട്, പു​തൂ​ര്‍​പ്പ​ള്ളി ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ ഹ​മീ​ദ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാരായ വീ​ണ സി. ​ദി​ലീ​പ്, സു​നി​മോ​ള്‍ ചാ​ക്കോ, മോ​ട്ടി മു​ല്ല​ശേ​രി, സു​നി​ലാ പ്ര​സ​ന്ന​ന്‍, എം.​എ​ന്‍.​ മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍, ഭാ​ര​വാ​ഹി​ക​ളാ​യ ഫാ. ​ലി​പി​ന്‍ തു​ണ്ടു​ക​ളം, ഫെ​ര്‍​ണാ​ണ്ടോ ഹീ​റോ എം.​ഡി തോ​മ​സ് മാ​ത്യു, ബി​നീ​ഷ് അ​ബ്ദു​ള്‍ ഖാ​ദ​ര്‍ സ്വ​പ്ന ജ്വല്ലറി, ഷി​യാ​സ് സ​മ്രാ​സ് സോ​ളാ​ര്‍ എ​ന​ര്‍​ജി, ജോ​സു​കു​ട്ടി കൂ​ട്ടംപേ​രൂ​ര്‍, ജോ​ബി തൂ​മ്പു​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഓ​ണം ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള മെ​ഗാ അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം ഇ​ന്ന് ഫാ​ത്തി​മാ​പു​രം എ​സ്എ​ച്ച് സ്‌​കൂ​ളി​ല്‍ ന​ട​ക്കും.

Latest News

Corehub Up